ശ്രീജ.എസ്
ന്യൂ ഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന തീരുമാനവുമായി സുപ്രീംകോടതി. തീരുമാനിച്ച സമയത്ത് തന്നെ പരീക്ഷ നടക്കുമെന്ന് കോടതി പറഞ്ഞു. പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. കോവിഡ് പ്രതിസന്ധി ചിലപ്പോള്‍ ഒരു വര്‍ഷം വരെ തൂടര്ന്നേക്കാം. ഈ സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാനാണോ ഹര്‍ജിക്കാരുടെ തീരുമാനമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. പരീക്ഷ മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുമെന്നും വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് നീറ്റ് സെപ്റ്റംബര്‍ 13നും ജെഇഇ മെയിന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയുമാണ് നീട്ടിയത്.