InternationalLatest

ഗണപതി പ്രതിമ തകര്‍ത്ത അറബി വനിതയ്ക്കെതിരേ നിയമനടപടി സ്വീകരിച്ചു.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മനാമ: ജുഫയറിലെ ഒരു കടയില്‍ വില്പനയ്ക്കായി വെച്ചിരുന്ന ഗണപതി പ്രതിമ തകര്‍ക്കുകയും ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത 54 കാരിയായ യുവതിയ്ക്കെതിരേ നിയമനടപടി സ്വീകരിച്ചതായി ക്യാപിറ്റല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒരു മുസ്ലീം രാഷ്ട്രമായ ബഹറൈനില്‍ എല്ലാ മതങ്ങളുടേയും ആചാരങ്ങള്‍ അനുഷ്ടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും ബഹറൈനിലുണ്ട്. ഒരു മതവിഭാഗത്തെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ വീഡിയ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കേസില്‍ ബഹറൈന്‍ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

Related Articles

Back to top button