IndiaLatest

ധനമന്ത്രിയെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധം

“Manju”

Image result for ധനമന്ത്രിയെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധം

ശ്രീജ.എസ്

മുംബൈ: കേന്ദ്ര ബജറ്റിനെതിരെയും ഇന്ധന വില വര്‍ധനവിനെതിരേയും പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. മുംബൈയിലാണ് സംഭവം. അതെ സമയം ധനമന്ത്രിക്ക് സമീപമെത്തി പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ശ്രമം പോലീസ് തടഞ്ഞു.

കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ദാദറില്‍ ഒരു സംവാദ പരിപാടിക്ക് എത്തിയതായിരുന്നു നിര്‍മലാ സീതാരാമന്‍. ഇതിനിടെ 500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും ധനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഒപ്പം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

ദാദര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ അതിരാവിലെ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നതായി പോലീസ് വെളിപ്പെടുത്തി. കേന്ദ്ര ബജറ്റിനെതിരെയും അവശ്യവസ്തുക്കളുടേയും പെട്രോള്‍, ഡീസല്‍, പാചക വാതകം, റെയില്‍വേ നിരക്കുകള്‍ എന്നിവയുടെ വില വര്‍ധനവിനെതിരേയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

അതെ സമയം ധനമന്ത്രിക്കെതിരെയുള്ള പ്രതിഷേധം സമാധാനപരമായാണ് നടന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ് പാട്ടീല്‍ അറിയിച്ചു .

Related Articles

Back to top button