InternationalLatest

സുഡാനില്‍ സൈനിക അട്ടിമറി; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

“Manju”

ഖാര്‍ത്തൂം :ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈനിക അട്ടിമറി. രാജ്യത്തെ നിലവിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട സൈന്യം പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് അടക്കമുള്ള പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും, 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭരണം പിടിച്ചെടുത്തത്.

മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സിലും പിരിച്ചു വിട്ടു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുന്‍പാണ് ഭരണാധികാരിയായിരുന്ന ഒമര്‍ അല്‍ ബഷീര്‍ കൗണ്‍സില്‍ രൂപീകരിച്ചത്. 2023 ല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ബുര്‍ഹാന്റെ പ്രഖ്യാപനം. ഇന്ന് രാജ്യം കടന്നു പോകുന്നത് വലിയ ഭീഷണിയിലൂടെയാണെന്നും, ഇത് യുവാക്കളുടെ സ്വപ്‌നങ്ങളെ തകര്‍ക്കുമെന്നും ബുര്‍ഹാന്‍ പറഞ്ഞു.

അതേ സമയം സുഡാനിലെ സൈനിക അട്ടിമറിയെ അപലപിച്ച്‌ ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. സുഡാനിലെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് ജനാധിപത്യ ഭരണം നടപ്പിലാക്കണമെന്ന് യു.എസ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

Related Articles

Back to top button