KeralaKozhikodeLatest

വടകര കുരിയാടിയില്‍ സ്ഥിതി ആശങ്കാജനകം; നിരവധി പേര്‍ക്കു കോവിഡ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ തീര പ്രദേശമായ കുരിയാടിയില്‍ സ്ഥിതി ആശങ്കാജനകം. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്കു രോഗം ബാധിച്ചതായാണ് വിവരം.
കുരിയാടിയിലെ സബ്‌സെന്ററില്‍ ശനിയാഴ്ച നൂറു പേരുടെ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ആശങ്കാജനകമായ ഫലം ലഭിച്ചിരിക്കുന്നത്. മുപ്പതിലേറെ പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് രണ്ടു പേര്‍ക്കു രോഗം ബാധിച്ചതിന്റെ തുടര്‍ച്ചയായി ആറു പേരില്‍ കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് സമ്പര്‍ക്കപട്ടികയിലെ നൂറു പേര്‍ക്കു പരിശോധന നടത്തിയത്. ഇതില്‍ ആദ്യഫലം വന്ന അമ്പത് പേരില്‍ തന്നെ 19 പേര്‍ക്ക് രോഗം കണ്ടെത്തി. ബാക്കിയുള്ളതിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 17, 18 വാര്‍ഡുകളില്‍പെട്ടവരാണ് ഇവര്‍. പോസിറ്റീവായവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി ആരംഭിച്ചു. സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായതിനാല്‍ കടുത്ത നടപടികളിലേക്കാണ് അധികൃതര്‍ നീങ്ങുന്നത്.

 

Related Articles

Back to top button