KeralaLatestThrissur

കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള കൊടുങ്ങല്ലൂർ നഗരസഭയുടെ അക്വാ സ്ട്രീം പദ്ധതി യാഥാർത്ഥ്യമായി.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവപ്പെടുന്ന മേത്തല വില്ലേജിലെ പടന്ന ഗ്രാമത്തിലേക്കുള്ള 200 കുടുംബങ്ങൾക്ക് നേരിട്ട് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.

കൊടുങ്ങല്ലൂർ നഗരസഭയും റോട്ടറി ക്ലബ്ബും സംയുക്തമായാണ് പദ്ധതി നാടിന് സമർപ്പിച്ചത്. തീരപ്രദേശമായ പടന്നയിലെ വീടുകളിലേയ്ക്ക് പ്രത്യേകം ഹൗസ് കണക്ഷൻ നൽകിയാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 35,42,728 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. അഡ്വ.വി.ആർ.സുനിൽകുമാർ എംഎൽഎ പമ്പിങ് സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

Related Articles

Back to top button