InternationalKeralaLatest

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന ഉണ്ടായിരിക്കുന്നു. തിങ്കളാഴ്ച വെളുപ്പിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടിരിക്കുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കുകയുണ്ടായി. ഇ.സി.ജി.യില്‍ ചെറിയ വ്യത്യാസം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയെ അറിയിക്കുകയുണ്ടായി.

സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉത്തരവ് നല്‍കുകയുണ്ടായി. സ്വപ്നയുടെ ആരോഗ്യസ്ഥിതിയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശവും നല്‍കി.

Related Articles

Back to top button