IndiaLatest

അസമില്‍ മഹാബാഹു ബ്രഹ്‌മപുത്രയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും

“Manju”

അസമില്‍ മഹാബാഹു ബ്രഹ്‌മപുത്രയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും.ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക.നീമാതി- മജൂലി ദ്വീപുകള്‍, ഉത്തര ഗുവാഹട്ടി – ദക്ഷിണ ഗുവാഹട്ടി , ധൂബ്രി – ഹത്സിംഗിമാരി എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന റോ- പാക്‌സ് കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി മഹാബാഹു ബ്രഹ്‌മപുത്രയ്ക്കു തുടക്കം കുറിയ്ക്കുക.

ജോഗിഖോപ്പയിലെ ഉള്‍നാടന്‍ ജല ഗതാഗത ടെര്‍മിനലിനലിന്റെയും ബ്രഹ്‌മപുത്രയിലെ വിവിധ ജെട്ടികളുടെയും തറക്കല്ലിടലും അനായാസ വ്യവസായ നടത്തിപ്പിനുള്ള ഡിജിറ്റല്‍ പരിഹാരമാര്‍ഗങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇന്ത്യയുടെ കിഴക്കന്‍ മേഖലയുമായി തടസമില്ലാത്ത സമ്പര്‍ക്കവും ബ്രഹ്‌മപുത്ര – ബറാക് നദീതടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കായി വിവിധ വികസന പ്രവര്‍ത്തനങ്ങളുമാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്

Related Articles

Back to top button