കൊല്‍ക്കത്ത: ആക്രമണത്തിന് ഒരുമാസത്തിനുശേഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ വീണ്ടും പശ്ചിമബംഗാളില്‍. കനത്ത സുരക്ഷ മുന്‍കരുതലുകളോടെയാണ് നദ്ദയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനം. ബംഗാളില്‍ വീടുകള്‍ തോറും കയറി അരി ശേഖരണ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു. ബി.ജെ.പിയെ കര്‍ഷക വിരുദ്ധ പാര്‍ട്ടിയെന്ന് വിളിക്കുന്ന പ്രതിപക്ഷത്തിന്റെ മുനയൊടിക്കുകയാണ് ‘ഏക് മുത്തി ചാവല്‍’ എന്ന പരിപാടിയുടെ ലക്ഷ്യം. കര്‍ഷകരുടെ വീടുകളില്‍ നേരിട്ടെത്തി അരി ശേഖരിക്കുകയും മൂന്ന് കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ വീടുകയറി അറിയിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
Related Articles
Check Also
Close
-
വ്യവസായ വകുപ്പിന് കീഴിലെ 307 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിApril 24, 2020 5:42 PM