KeralaKozhikodeLatest

പേരാമ്പ്രയില്‍ ലാത്തിയടിയിൽ യൂത്ത് കോൺഗ്രസുകാർക്ക് പരിക്ക്

“Manju”

വി.എം. സുരേഷ് കുമാര്‍.

വടകര: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. രാഗേഷ്, സ്ഥാനാർഥി അനീഫ, നൗഫൽ മരുതേരി എന്നിവർക്ക് പരിക്കേറ്റു.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പോലീസ് സ്റ്റേഷന്റെ ജനൽ ഗ്ലാസും തകർന്നിട്ടുണ്ട്. മരുതേരിയിൽ രാത്രിയിൽ വീടിനുനേരെ അക്രമം നടത്തിയ സി.പി.എം. പ്രവർത്തകരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തിയത്.

പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടർന്നതോടെയാണ് പോലീസ് പിരിച്ചുവിടാൻ ശ്രമിച്ചത്. തുടർന്നാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ഡിവൈ.എസ്.പി. ഷാജിയുടെ നേതൃത്വത്തിൽ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Back to top button