KeralaLatestThiruvananthapuram

കോവിഡ് വ്യാപനം: വഴിയോര മത്സ്യകച്ചവടം അവസാനിപ്പിക്കണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു. നിലവിലെ രീതിയില്‍ വഴിയോര മീന്‍കച്ചവടം അനുവദിക്കില്ല. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മത്സ്യമാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിക്കും.

നിലവിലുള്ള മാര്‍ക്കറ്റുകള്‍ക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി വിപണന സൗകര്യം ഒരുക്കണമെങ്കില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാം. ഏതെങ്കിലും മാര്‍ക്കറ്റ് തുറക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തണം.

Related Articles

Check Also
Close
Back to top button