KeralaLatest

ദേശീയപതാക തലതിരിച്ച്‌ കെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

“Manju”

മാന്നാര്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയര്‍ത്തലിലെ അബദ്ധങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുകയാണ്.സി.പി.എം നേതാവും ബുധനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.രാമകൃഷ്ണന്‍ സ്വന്തം വീട്ടില്‍ ദേശിയപതാക ഉയര്‍ത്തിയത് തല തിരിച്ചാണെന്നായിരുന്നു ആദ്യ പരാതി. പിന്നീട് അങ്കണവാടിയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം നടന്ന ദേശീയഗാനാലാപനത്തിനിടയില്‍ ഇദ്ദേഹം ഫോണില്‍ സംസാരിച്ചത് മറ്റൊരു പൊല്ലാപ്പായി. ഇതിന്റെയൊക്കെ ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു.

വീട്ടില്‍ പതാക ഉയര്‍ത്തിയശേഷം ഭാര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ ജി. രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തതാണ് അബദ്ധം കണ്ടുപിടിക്കാനിടയായത്. പെരിങ്ങാട് 14-ാം വാര്‍ഡിലെ മുപ്പതാം നമ്ബര്‍ അങ്കണവാടിയില്‍ ദേശീയ ഗാനമാലപിക്കവേ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ പോക്കറ്റില്‍ നിന്നെടുത്തു നോക്കിയ ശേഷം കട്ട് ചെയ്ത് പിന്നിലാക്കി പിടിച്ചു. വീണ്ടും ശബ്ദിച്ചപ്പോള്‍ എടുത്ത് ഉറക്കെ സംസാരിച്ച്‌ നടക്കുന്നതിന്റെ വീഡിയോ ആണ് തൊട്ടു പിന്നാലെ പ്രചരിച്ചത്. ഇതോടെ ആരോപണങ്ങളുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗം കയ്യടക്കി. എന്നാല്‍ ആശുപത്രി​ക്കേസുമായി​ ബന്ധപ്പെട്ട വി​ളി​ ആയി​രുന്നതി​നാലാണ് പൊടുന്നനെ എടുത്തുപോയതെന്ന് രാമകൃഷ്ണന്‍ വി​ശദീകരി​ച്ചു.

 

Related Articles

Back to top button