KeralaLatestThrissur

കോവിഡ് പ്രതിരോധത്തിന് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡസ് ജില്ലാ അസോസിയേഷന്റെ സഹായം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് പ്രതിരോധത്തിന് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡസ് ജില്ലാ അസോസിയേഷന്റെ സഹായം. കോവിഡ് മഹാമാരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാരിന് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷൻ കിറ്റുകൾ നൽകി.

ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, ഫേസ് മാസ്‌ക്ക്, സാനിറ്റൈസർ എന്നിവയടങ്ങുന്ന 60000 രൂപയുടെ കിറ്റ് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ കളക്ടറുടെ ചേംബറിൽ വെച്ച് സ്‌കൗട്ട്‌സ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷ്ണർ സി. ഐ തോമസ് ജില്ലാ കളക്ടർ എസ്. ഷാനവാസിന് കൈമാറി.

ചടങ്ങിൽ ഹുസൂർ ശിരസ്തദാർ കെ. ജി പ്രാൺ സിങ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന കമ്മീഷ്ണർ പ്രൊഫ. ഇ. യു രാജൻ, ജില്ലാ ട്രഷറർ ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button