KeralaLatest

വോഗ് മാഗസനിൽ കേരളത്തിന്റെ മുഖമായി ആരോഗ്യമന്ത്രിയും

“Manju”

ലോകത്തിലെ നമ്പർ വൺ എന്ന് വിശേഷിപ്പിക്കാവുന്ന മാഗസിനുകളിൽ ഒന്നാണ്
VOUGE. കറന്റ് അഫയേഴ്സ്,ഫാഷൻ, ട്രെൻറ്സ്, ഇന്റർനാഷണൽ വാർത്തകൾ, സെൻസേഷൻസ് അങ്ങനെ എല്ലാ വിഷയങ്ങളിലും ലോകം ഉറ്റു നോക്കുന്ന ഒരു മാധ്യമം. വോഗിന്റെ മുഖചിത്രം ഇത്തവണ നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറിന്റേതാണ്.

വോഗ് വാര്യേഴ്സ് എന്ന തലക്കെട്ടോടെയാണ് ആരോഗ്യ മന്ത്രി കെകെ ഷൈലജയുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിപ്പ വൈറസിനെ തുരത്തുകയും ഇപ്പോൾ കൊറോണവൈറസിനെ തുരത്താൻ മുന്നിൽ നിന്ന് നേതൃത്വം നൽകുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് വോഗ് ആരോഗ്യമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വോഗിന്റെ പുതിയ സീരിസായ വോഗ് വാരിയേഴ്സിനെ പരിചയപ്പെടുത്തുന്ന പംക്തിയിലാണ് ആരോഗ്യമന്ത്രിയുടെ ചിത്രവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ആഴ്ചയും ഇത്തരത്തിൽ 5 പേരെ വീതം പ്രേക്ഷകരെ പരിചയപ്പെടുത്തുമെന്നാണ് വോഗ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button