IdukkiKeralaLatest

പെട്ടിമുടിയിലെ കുവി ഇനി പോലീസില്‍ ഡോഗ് സ്ക്വാഡില്‍

“Manju”

ശ്രീജ.എസ്

കൊല്ലം: പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഇനി സംസ്ഥാന പൊലീസിന്റെ ഭാഗം. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു കുവിയുടെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങളോളം തന്റെ കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പെട്ടിമുടിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്തഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പൊലീസ് ഓഫീസറുമായ അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടികള്‍ അനുകൂലമായത്.

അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കുവിയ്ക്ക് ഇനിമുതല്‍ പൊലീസിന്റെ ഭാഗമായത്. ദുപെട്ടിമുടിയില്‍ നിന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുവിയ്ക്ക് സ്‌നേഹാര്‍ദ്രമായ യാത്രയയപ്പും നല്‍കി. പെട്ടിമുടിയോട് വിടപറയുന്നുവെങ്കിലും പൊലീസ് ഡോഗ് സ്ക്വാഡില്‍ അംഗമായ കുവി ഇനിയും ഇവിടേക്ക് വന്നേക്കാം, പുതിയ ദൗത്യത്തിനായി.

Related Articles

Back to top button