KeralaKozhikodeLatest

എലിപ്പനി ബാധിച്ച്‌ ആരോഗ്യ പ്രവര്‍ത്തക മരിച്ചു

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കോഴിക്കോട് എലിപ്പനി ബാധിച്ച്‌ ആരോഗ്യ പ്രവര്‍ത്തക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളി നടക്കാവ് സ്വദേശിനിയായ സാബിറ ആണ് ഇന്നലെ മരിച്ചത്.

കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച ഇവരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് വീണ്ടും പനി വരികയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്.

Related Articles

Back to top button