IndiaLatest

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറക്കാന്‍ അനുമതി

“Manju”

ശ്രീജ.എസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം താത്പര്യപ്രകാരം സ്കൂളുകളിലെത്താം. അതേസമയം, കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ സ്കൂളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാം. ഒരേസമയം പകുതി അധ്യാപകരെ വെച്ചാണ് സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാവുന്നത്.

ക്ലാസുകള്‍ മുന്‍കൂട്ടി തീരുമാനിച്ച്‌ രണ്ട് ബാച്ചുകളായി സംഘടിപ്പിക്കാം. എന്നാല്‍, ക്ലാസിലെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്. വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ക്ലാസില്‍പോകുന്നതില്‍ തീരുമാനമെടുക്കാം. സ്കൂളുകളിലെത്താന്‍ അവസരമുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളും ടി.വി. ചാനല്‍ വഴിയുള്ള ക്ലാസുകളും നിലവിലുള്ളതുപോലെ തുടരും. നേരിട്ട് സ്കൂളിലെത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി.

സ്കൂളുകള്‍ ഉടന്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി കെ.എ. ചെങ്കോട്ടയ്യന്‍ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button