KeralaLatestThiruvananthapuram

അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികൾ തിങ്കളാഴ്ച മുതൽ മാർക്കറ്റുകളിലേയ്ക്ക്..

“Manju”

അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ അഞ്ചുതെങ്ങിലെ മത്സ്യവിപണന തൊഴിലാളികൾ മാർക്കറ്റ്കളിലേക്ക്.

പ്രദേശത്തെ കണ്ടെയ്‌ണ്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ മത്സ്യതൊഴിലാളികളുടെ ജീവിതം പൂർണ്ണതോതിൽ സ്തംഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് രണ്ടോളം തവണ റോഡ് തടഞ്ഞുകൊണ്ട് ഉപരോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് ഇതര സ്ഥലങ്ങളിൽ മത്സ്യ കച്ചവടത്തിനു പോകുന്നവർക്ക് മാത്രമായിട്ടായി കോവിഡ് പരിശോധന നടടത്തുകയും രോഗമില്ലാത്തവർക്ക്, രോഗമില്ലെന്നുള്ള രേഖകൾ നൽകുകയും ചെയ്തുകൊണ്ട് മത്സ്യവിപണനത്തിന് അനുമതി നൽകാം എന്ന തീരുമാനത്തിൽ അധികൃതർ എത്തുകയുമായിരുന്നു. ഈ രേഖകൾ വച്ച് ഒരാഴ്ചവരെ മത്സ്യ കച്ചവടത്തിനു
പോകുവാൻ സാധിക്കുകയും ചെയ്യും.

ആർ ഡി ഒ യും ജനപ്രതിനിധികളും ഇടവക വികാരിമാരും പോലീസ് മേലധികാരികളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

Related Articles

Back to top button