KeralaLatestThiruvananthapuram

ഓണക്കാലം, നെടുമങ്ങാട് നഗരസഭ നിയന്ത്രണം കർശനമാക്കുന്നു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് :ഓണക്കാലത്ത് കോവിഡ് സമ്പർക്ക വ്യാപനം മുന്നിൽകണ്ട് നെടുമങ്ങാട് നഗരസഭയും ആനാട് ഗ്രാമപഞ്ചായത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ നഗരപരിധിയിൽ 23നും ആനാട് ഗ്രാമപഞ്ചായത്തിൽ 43 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരസഭയിലെ മന്നൂർക്കോണം മണിയങ്കോട് പൂങ്കാവനം ചന്ദ്രമംഗലം എന്നിവിടങ്ങൾ കർശന നിരീക്ഷണത്തിലാണ്. മണലിവിള കോളനി കണ്ടോൺമെന്റ് സോണാണ്. നഗരത്തിൽ വഴി വാണിഭവും പുറമേനിന്നുള്ള കച്ചവടവും വിലക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കച്ചവടസ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരി കേശൻ അറിയിച്ചു. ഓണക്കാലത്ത് നഗരത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന് ഓട്ടോ ടാക്സി വാഹനങ്ങൾക്ക് ഒറ്റ ഇരട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇരട്ട അക്ക നമ്പറുകളിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കളാഴ്ചയും ഒറ്റ അക്ഷരത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വാഴ്ചയും മാത്രമേ നിരത്തിൽ ഇറങ്ങാൻ പാടുള്ളൂ. തുടർന്നുള്ള ദിവസങ്ങളിലും ഈ ക്രമം പാലിക്കേണ്ടതാണ്. അല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതാണ്.

Related Articles

Back to top button