IndiaLatest

സേനയെ പിൻവലിച്ച് ചൈനയും ഇന്ത്യയും

“Manju”

അതിർത്തിയിൽ ദിവസങ്ങളായി തുടര്‍ന്നു വരുന്ന ഇന്ത്യ – ചൈന സംഘർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. സമാനമായി ഇന്ത്യയും ഏതാനും മേഖലകളിൽ നിന്ന് സേനയെ പിൻവലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാൻഡർമാരുടെ കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് രണ്ട് രാജ്യങ്ങളും സേനയെ പിന്‍വലിച്ചത്.

Related Articles

Back to top button