KeralaLatestThrissur

പെരിഞ്ഞനം മന്ദാരം സുനാമി കോളനിയിലെ കുടുംബങ്ങൾക്ക് ഇനി പാചകവാതകത്തിന് ക്ഷാമം നേരിടേണ്ടി വരില്ല.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പെരിഞ്ഞനം മന്ദാരം സുനാമി കോളനിയിലെ കുടുംബങ്ങൾക്ക് ഇനി പാചകവാതകത്തിന് ക്ഷാമം നേരിടേണ്ടി വരില്ല.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത് സുനാമി വീടുകൾക്ക് സൗജന്യമായി പാചകവാതകം വിതരണം ചെയ്യുകയാണ് പെരിഞ്ഞനം പഞ്ചായത്ത്.

മാലിന്യ സംസ്‌ക്കരണത്തിന് കൂടുതൽ കരുത്തേകാൻ ലക്ഷ്യമിട്ട് പഞ്ചായത്ത് നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റിൽ നിന്നുത്പാദിപ്പിക്കുന്ന പാചകവാതകമാണ് ഇവർക്ക് വിതരണം ചെയ്യുന്നത്.

ഇതിനായി ഇവിടേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു കഴിഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണം ഒരു പഞ്ചായത്ത് സ്വന്തമായി പൂർത്തീകരിച്ചിരിക്കുന്നത്.

Related Articles

Back to top button