InternationalLatest

വിദേശ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കി സൌദി അറേബ്യ

“Manju”

പി.വി.എസ്

സൌദി അറേബ്യ : സൗദിയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശികളായ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ മന്ത്രാലയം അനുമതി നല്‍കിയതായി വാര്‍ത്ത. വിവിധ സ്രോതസ്സുകളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് അധ്യാപകരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് മന്ത്രാലയം അനുമതി നല്‍കിയത്.

സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലെ വിദേശികളായ അധ്യാപക അധ്യാപികമാര്‍ക്കാണ് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. വിദ്യഭ്യാസ മന്ത്രാലയമാണ് പ്രത്യേക അനുമതി ലഭ്യമാക്കിയത്. രാജ്യത്തെ പ്രാദേശിക അന്താരാഷ്ട്ര സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. കോവിഡ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണ് മടക്കം സാധ്യമാകുക. നാല്‍പത്തിയെട്ട് മണിക്കൂറിനകം എടുത്ത പി.സി.ആര്‍ കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കുക. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തികയാക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവുകള്‍ സ്‌കൂളുകള്‍ക്ക് നല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളുകളില്‍ പുതിയ അധ്യാന വര്‍ഷം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമാണ് പ്രത്യേക അനുമതി നല്‍കിയത്. ഈ മാസം മുപ്പത് മുതലാണ് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുക. കോവിഡ് പശ്ചാതലത്തില്‍ ആദ്യ ഏഴ് ആഴ്ചകളില്‍ ഓണ്‍ലൈന്‍ വഴിയാണ പഠനം നടക്കുക.

 

Related Articles

Back to top button