IndiaLatest

മഞ്ഞുകാലം തീരുമ്പോള്‍ ഇന്ധന വില കുറയും

“Manju”

വാരാണസി: മഞ്ഞുകാലം തീരുമ്പോള്‍ ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മഞ്ഞുകാലത്ത് വില കൂടുന്നത് പതിവെന്നും പ്രധാന്‍ പറഞ്ഞു. ഇന്ധനവില നൂറ് പിന്നിട്ട് കുതിക്കുമ്പോഴാണ് മന്ത്രി അതിന് കാരണം കണ്ടെത്തിയത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത് നമ്മുടെ ഉപഭോക്താക്കളെയും ബാധിച്ചിട്ടുണ്ട്. മഞ്ഞുകാലം തീരുന്നതോടെ വില കുറയും. ആവശ്യം കൂടുന്നതുകൊണ്ടാണ് വില കൂടുന്നത്. മഞ്ഞുകാലത്ത് ഇതു പതിവാണ്. ഈ സീസണ്‍ കഴിയുന്നതോടെ വില കുറയും” – ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ധന വില രാജ്യത്ത് റെക്കോഡ് പിന്നിട്ടു കുതിക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പെട്രോള്‍ വില നൂറു രൂപയ്ക്കു മുകളിലാണ്. ഡീസല്‍ 90 രൂപയിലേകക് അടുക്കുന്നു. വില വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ നടത്തി.

Related Articles

Back to top button