KeralaLatestThiruvananthapuram

കുളത്തൂപ്പുഴ ശംഖിലി വനത്തില്‍ ഉരുള്‍പൊട്ടല്‍;

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊല്ലം: കുളത്തൂപ്പുഴ ശംഖിലി വനത്തില്‍ ഉരുള്‍പൊട്ടി ജലനിരപ്പ് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കുളത്തൂപ്പുഴ ആറിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇന്നലെ രാത്രി കുളത്തൂപ്പുഴ വനം റേഞ്ചിലെ ശംഖിലി വനമേഖലയിലാണ്‍ ഉരുള്‍ പൊട്ടലുണ്ടായതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. ചോഴിയക്കോട്, മില്‍പാലം പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. പാറകളും കല്ലുകളും മരങ്ങളും വെള്ളത്തില്‍ കുത്തിയൊഴുകി വന്ന് ചോഴിയേക്കാട് പാലത്തിനുസമീപം തങ്ങിനില്‍ക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗരൂകരായിരിക്കാന്‍ റവന്യൂ അധികൃതരും പൊലീസും നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button