KeralaLatest

കണ്ടക്ടറെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു

“Manju”

സ്വ​കാ​ര്യ ബ​സി​ലെ കണ്ടക്ടറെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ അ​ഞ്ച് പേ​രെ പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്തു.സംഭവത്തില്‍ ചെ​റി​യ​പാ​ലം പു​ത്ത​ന്‍​പു​ര​ക്ക​ല്‍ അക്ഷയ് എ​ന്ന അ​ച്ചു (19), അ​രി​പ്പാ​ല​ത്ത് ന​ടു​വ​ത്ത് പ​റ​മ്പി​ല്‍ വി​നു സ​ന്തോ​ഷ് എ​ന്ന ബോ​ബ് വി​നു (22), മാ​ട​ക്ക​ത്ത​റ വ​ട​ക്കു​ട്ട് ദി​നേ​ഷ് എ​ന്ന ദി​നേ​ഷ് കു​ട്ട​ന്‍ (25), പു​ത്തൂ​ര്‍ തൃ​ശൂ​ര്‍​ക്കാ​ര​ന്‍ സാ​ജ​ന്‍ എ​ന്ന തീ​ക്കാ​റ്റ് സാ​ജ​ന്‍ (21), മാ​ന്ദാ​മം​ഗ​ലം പു​ത്ത​ന്‍​പു​ര​ക്ക​ല്‍ അ​ഖി​ല്‍ എന്ന ക​ട്ടി വി​ഷ്ണു (19) എ​ന്നി​വ​രെയാണ് പൊലീസ് അ​റ​സ്​​റ്റ് ചെയ്തത്.മാ​പ്രാ​ണ​ത്ത് വെ​ച്ച്‌ ബൈ​ക്കി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നെ തുടര്‍ന്നുണ്ടായ ത​ര്‍​ക്ക​മാ​ണ് സംഭവത്തില്‍ കലാശിച്ചത്. ക​രു​വ​ന്നൂ​ര്‍ ചെ​റി​യ​പാ​ല​ത്തി​ന്​ സ​മീ​പം ഇ​വ​ര്‍ ബ​സ് ത​ട​യു​ക​യും ക​ണ്ട​ക്ട​ര്‍ വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ കോ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ഗ്ലാഡിനെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യു​മാ​യി​രു​ന്നു.

Related Articles

Back to top button