IndiaLatest

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി

“Manju”

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്ക തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്.

വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്നും അനുഷ്കയുടെ പോസ്റ്റില്‍ പറയുന്നു. ഇതേ ചിത്രം കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തിരക്കുകള്‍ക്കിടയിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് കോഹ്ലിയും അനുഷ്കയും. ഓരോ ചെറിയ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുതിയ ആള്‍ കൂടി പ്രിയ താരങ്ങള്‍ക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരേയും ആവശേത്തിലാക്കിയിരിക്കുകയാണ്.

Related Articles

Check Also
Close
Back to top button