KozhikodeLatest

പേരാമ്പ്രയില്‍ ഡോ. സി.എച്ച്.ഇബ്രാഹിംകുട്ടി യുഡിഎഫ് സ്വതന്ത്രന്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പേരാമ്പയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സമൂഹ്യപ്രവര്‍ത്തകന്‍ ഡോ.സി.എച്ച്.ഇബ്രാഹിം കുട്ടിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇബ്രാഹിം കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഹൈദരലി തങ്ങള്‍ അറിയിച്ചു.
പേരാമ്പ്ര മേഖലയില്‍ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ പ്രമുഖനായ സി.എച്ച് ഇബ്രാഹിം കുട്ടി. എംഎസ്എഫ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായിട്ടുണ്ട്. മന്ത്രി ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

 

Related Articles

Check Also
Close
Back to top button