IndiaLatest

കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ നടപടികള്‍ ഫലപ്രദമെന്ന് പ്രധാനമന്ത്രി

“Manju”

ഇന്ത്യൻ പ്രധാനമന്ത്രി - വിക്കിപീഡിയ

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ നടപടികള്‍ ഫലപ്രദമെന്ന് പ്രധാനമന്ത്രി. ഇതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡി മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരിപാടി നടന്നത്.

കഴിഞ്ഞ എഴുപത് വര്‍ഷമായി സ്കൂള്‍ പഠനം ഉപേക്ഷിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ എഴുപത് ശതമാനത്തില്‍ അധികമായിരുന്നു. ഈ സാഹചര്യത്തില്‍ നിരവധി ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. ഇപ്പോള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് പോലെയുള്ള സാമൂഹ്യ തിന്മകള്‍ അവസാനിച്ചത് മുസ്ലീം സമുദായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button