KeralaKozhikodeLatest

സ്പെഷ്യല്‍ ഫീസ് അടക്കാത്ത വിദ്യാര്‍ഥികളുടെ റെക്കോര്‍ഡ് ബുക്ക് പിടിച്ചു വയ്ക്കുന്നതായി ആരോപണം

“Manju”

ശ്രീജ.എസ്

കോഴിക്കോട്: തൊണ്ടയാടുള്ള ചിന്മയ വിദ്യാലയത്തിലെ നിരവധി കുട്ടികളുടെ റെക്കോര്‍ഡ് ബുക്ക് ഓണ്‍ലൈന്‍ പഠനത്തിലെ സ്‌പെഷ്യല്‍ ഫീസ് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് തടഞ്ഞുവച്ചതായി പരാതി. ഇത് സംബന്ധിച്ച്‌ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.

ചേവായൂരുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനോട് സ്‌കൂള്‍ അധികൃതര്‍ സ്‌പെഷ്യല്‍ ഫീസ് ഉള്‍പ്പെടെ 15,000 രൂപയാണ് ആവശ്യപ്പെട്ടത്. സ്‌പെഷ്യല്‍ ഫീസ് അടക്കാത്തതിനാല്‍ വിദ്യാര്‍ഥിയുടെ റെക്കോര്‍ഡ് ബുക്ക് തടഞ്ഞുവച്ചതായി രക്ഷിതാവായ സന്തോഷ് രാമന്‍ പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചയിച്ച ഫീസ് നല്‍കാന്‍ തയ്യാറാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

എന്നാല്‍ സ്പെഷ്യല്‍ ഫീസിന്റെ പേരില്‍ റെക്കോര്‍ഡ് ബുക്ക് തടയുന്ന കാര്യം അറിയില്ലെന്ന് കോഴിക്കോട് ചിന്മയ വിദ്യാലയ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രധാനധ്യാപികയായ സിന്ധു ഗോപിനാഥ് പറഞ്ഞു.

Related Articles

Back to top button