KeralaLatest

ഓമനയമ്മയെ നെഞ്ചോടു ചേര്‍ത്ത് കലക്ടര്‍

“Manju”

പന്തളം: പന്തളം കുരമ്പാല അടവി ഉത്സവത്തിന്റെ ലോഗോ പ്രകാശനവേളയില്‍ ശ്രദ്ധാകേന്ദ്രമായി പന്തളം കുരമ്പാല വല്ല്യവീട്ടില്‍ വടക്കേതില്‍ ഓമനയമ്മ.

83കാരി ഓമനയമ്മ കുരമ്പാല പടയണിയുടെ അഭിവാജ്യ ഘടകമാണ്. തുണി അലക്ക് ഉപജീവനമാക്കിയ ഓമനയമ്മയാണ് ദേവിയുടെ ഉടയാടയും മറ്റും അലക്കുന്നത്. വലിയകോലമായ ഭൈരവി തുള്ളിയുറഞ്ഞ് ചിറമുടിയില്‍ എത്തുമ്പോള്‍ കുരിതി ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യുന്നതും ഓമനയമ്മയുടെ വീട്ടുകാര്‍ തന്നെ.

പടയണിയിലെ പൂപ്പടയുടെ മാരന്‍പാട്ട് പാടുന്നതും ഓമനയമ്മ തന്നെ. 13ാം വയസ്സില്‍ വിവാഹിതയായി ഇവിടെയെത്തിയതുമുതല്‍ കുരമ്പോലയോടും കരക്കാരോടും ചേര്‍ന്നാണ് ഓമനയമ്മയുടെ ജീവിതം. പത്തോളം അടവിക്ക് പങ്കുചേര്‍ന്നിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് സദാനന്ദന്‍ മരിച്ചു. ഓമനയമ്മയെ കെട്ടിപ്പിടിച്ച്‌ ഉമ്മനല്‍കുന്ന ചിത്രം കലക്ര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ മുഖപുസ്തകത്തില്‍ പ്രൊഫൈല്‍ ഫോട്ടോയായി പങ്കുവെച്ചിരുന്നു.

ഉദ്ഘാടന വേളയില്‍ പ്രസംഗം സസൂഷ്മം നിരീക്ഷിച്ച ഓമനയമ്മയെ പ്രസംഗശേഷം അടുത്തേക്കുചെന്നശേഷം ആലിംഗനം ചെയ്യുകയായിരുന്നു. നിരവധിപേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെയാണ് ഓമനയമ്മ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.

Related Articles

Back to top button