IndiaKeralaLatest

ശാന്തിഗിരി സാംസ്കാരിക ദിനം: ന്യൂഡൽഹി സാകേത് ആശ്രമത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പതാക ഉയർത്തും.

“Manju”

ന്യൂഡൽഹി : ശാന്തിഗിരിയിൽ സാംസ്കാരിക ദിനാചരണത്തിന്റെ ഭാഗമായി നാളെ നവംബർ 5 ന് രാവിലെ 6 മണിക്ക് ശാന്തിഗിരി ആശ്രമം, ന്യൂഡൽഹി സോണൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സാകേത് ബ്രാഞ്ചാശ്രമത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പതാക ഉയർത്തും. രാവിലെ 6 മണിയുടെ ആരാധനയെ തുടർന്ന് പോത്തൻകോട് ആശ്രമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും കേരളത്തിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്ത് റീജ്യണുകളിലും അതാത് സ്ഥലത്തെ ചുമതല വഹിക്കുന്ന സന്ന്യാസി സന്ന്യാസിനിമാരും പതാക ഉയർത്തും. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പ്രത്യേക സമർപ്പണങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആശയ പ്രചാരണത്തിന് അനുവാദം നൽകി പ്രവർത്തനം ആരംഭിച്ചത് 1983 നവംബർ 5ന് ആയിരുന്നു. തുടർന്ന് എല്ലാവർഷവും നവംബർ 5 ശാന്തിഗിരിയിൽ സാംസ്കാരിക ദിനമായി ആഘോഷിച്ചുവരുന്നു.

Related Articles

Back to top button