IndiaKeralaLatest

കന്യാകുമാരി എം പി എച്ച്‌ വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു.

“Manju”

സ്റ്റാഫ് പ്രതിനിധി

കന്യാകുമാരി: കോവിഡ് ബാധിച്ചു കന്യാകുമാരി എം പി എച്ച്‌ വസന്തകുമാര്‍ അന്തരിച്ചു. ഇദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിനൊപ്പം തന്നെ ഇദ്ദേഹത്തിന് എക്‌മോ നല്‍കി ജീവന്‍ നിലനിര്‍ത്തുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം തമിഴ് നാട് കോണ്‍ഗ്രസ് ഘടകം വര്‍ക്കിങ് പ്രസിഡന്റാണ് രണ്ട് തവണ നംഗുന്നേരിയില്‍ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വസന്തകുമാര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.

Related Articles

Back to top button