KeralaLatestThiruvananthapuram

കര്‍ഷകന് കാരുണ്യലോട്ടറിയുടെ ഒന്നാം സമ്മാനം.

“Manju”

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രഘുവിന്

സിന്ധുമോള്‍ ആര്‍

തൃശൂര്‍: കാരുണ്യ പ്ലസിന്റെ രൂപത്തില്‍ കര്‍ഷകനായ രഘുവിനെ തേടി ഭാഗ്യദേവതയെത്തി.   വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിയായ പുങ്ങോട് കൊട്ടപ്പുളിക്കല്‍ വീട്ടില്‍ രഘു (46) വിനാണ് കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. ജൂലൈ 16ന് നറുക്കെടുത്ത സംസ്ഥാന ലോട്ടറിയിലൂടെ ഭാഗ്യദേവത രഘുവിനെ കടാക്ഷിച്ചിരിക്കുന്നത്.

ഓട്ടുപാറ ബസ്സ് സ്റ്റാന്റിനുള്ളിലെ റിയല്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് രഘു എടുത്ത കാരുണ്യ പ്ലസ് പിയു 243344 എന്ന നമ്പറിലൂടെയാണ് ഭാഗ്യം തേടിയത്തിയത്. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തിലാണ് രഘുവിന്റെ നിര്‍ധന കുടുംബം. നല്ലൊരു വീട് വെക്കുകയെന്നതായിരുന്നു രഘുവിന്റെ സ്വപ്നം. വീടെന്ന സ്വപ്‌നം രഘുവിന് ഇനി പൂവണിമെന്ന സന്തോഷത്തിലാണ് രഘുവും ഭാര്യ രമ്യയും മക്കളായ രാഹൂലും, സ്നേഹയും.

Related Articles

Back to top button