IndiaLatest

പാര്‍ലമെന്റ് മാര്‍ച്ച്‌ പത്താം തിയ്യതി വരെ നിര്‍ത്തിവച്ചു

“Manju”

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു. യോഗം മാര്‍ച്ച്‌ 10 ബുധനാഴ്ച പതിനൊന്നിന് വീണ്ടും ആരംഭിക്കും. കഴിഞ്ഞ ദിവസവും ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ബഹളം വര്‍ധിച്ചതോടെ സ്പീക്കര്‍ സഭ ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് യോഗം ചേര്‍ന്നശേഷവും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം ശമിച്ചില്ല. തുടര്‍ന്നാണ് നാളെ വരെ യോഗം നിര്‍ത്തിവച്ചത്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പെട്രോള്‍വില നൂറ് കടന്നിരിക്കുകയാണ്.

Related Articles

Back to top button