KeralaLatestMalappuram
ദേവികയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ്
പി.വി.എസ്
മലപ്പുറം: വളാഞ്ചേരി തിരുനിലത്ത് മരിച്ച ദേവികയുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ദേവികയുടെ വീട്ടിലെത്തിയതായിരുന്നു കൊടിക്കുന്നിൽ .ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ കോഴിക്കോട്, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ കെ.ടി മൊയ്തു എന്നിവരും ഉണ്ടായിരുന്നു .