InternationalKeralaLatest

ആനപ്പിണ്ടത്തില്‍ നിന്നുമുണ്ടാക്കിയ ചായ കുടിച്ച്‌ ബെയര്‍ ഗ്രില്‍സിന്റെ ‘ഇന്‍ടു ദ വൈല്‍ഡി’ല്‍ അതിഥിയായി എത്തി അക്ഷയ് കുമാര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി : ബെയര്‍ ഗ്രില്‍സിന്റെ ഇന്‍ടു ദ വൈല്‍ഡില്‍ പ്രധാനമന്ത്രി മോദിക്കും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനും ശേഷം അതിഥിയായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അക്ഷയ് പരിപാടിയുടെ ടീസര്‍ പങ്കുവച്ചത്.

ടീസര്‍ നല്കുന്ന സൂചനകള്‍ പ്രകാരം വന്‍ സാഹസങ്ങള്‍ക്കാണ് ബെയറും അക്ഷയും ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആക്ഷന്‍ സിനിമകളെ കുറിച്ച്‌ പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഇതിഹാസംഎന്നാണ് ബെയര്‍ ടീസറില്‍ വിശേഷിപ്പിക്കുന്നത്. ഇതിനു മറുപടിയായി താന്‍ റീല്‍ ഇതിഹാസം മാത്രമാണെന്നും ബെയറാണ് യഥാര്‍ത്ഥ ഇതിഹാസമെന്നും അക്ഷയ് പറയുന്നതും ടീസറില്‍ കേള്‍ക്കാം. ഒപ്പം വീഡിയോയില്‍ ഇരുവരും ആനപ്പിണ്ടത്തില്‍ നിന്നുമുണ്ടാക്കിയ ചായ കുടിക്കുന്നതും കാണാവുന്നതാണ്.

Related Articles

Back to top button