LatestThiruvananthapuram

കാബൂളിലെ മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക

“Manju”

തിരുവനന്തപുരം: കാബൂളില്‍ നിന്നും സഹായം തേടി നോര്‍ക്കയിലേക്ക് ആദ്യം വിളിച്ചത് തലശേരി സ്വദേശിയെന്ന് നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി. പിന്നീട് മുപ്പത്തിയഞ്ചുപേര്‍ കാബൂളിലുണ്ടെന്ന് അറിയിച്ചു. നിലവില്‍ ഇവരെല്ലാം സുരക്ഷിതരാണെന്നും നോര്‍ക്ക സി ഇ ഒ അറിയിച്ചു.

കാബൂളില്‍ കുടുങ്ങി പോയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോര്‍ക്ക വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ച്‌ നോര്‍ക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്

Related Articles

Back to top button