KeralaLatest

ടോപ് സിംഗര്‍ ടൈറ്റില്‍ സീതാലക്ഷ്മി സ്വന്തമാക്കി

“Manju”

ശ്രീജ.എസ്

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ടോപ് സിംഗറിന്റെ ഗ്രാന്റ്
ഫിനാലെയിൽ സീതാലക്ഷ്മി ടോപ് സിംഗര്‍ ടൈറ്റില്‍ സ്വന്തമാക്കി.50 ലക്ഷം രുപയുടെ ഫ്ലാറ്റാണ് സമ്മാനമായി ലഭിച്ചത്.
രണ്ടാം സ്ഥാനം തേജസിനും, മൂന്നും നാലും സ്ഥാനം വൈഷ്ണവി പണിക്കരും, ദിയയും കരസ്ഥമാക്കി.

ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ
വ്യത്യസ്തമായ പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം ആ വ്യത്യസ്തത പ്രകടമായിരുന്നു. ചാനലില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരിപാടികളിലൊന്നായ ടോപ് സിംഗര്‍ അവസാനിച്ചിരിക്കുകയാണ്. ഒരാഴ്ചയോളം നീണ്ടുനിന്ന മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, സിതാര, അനുരാധ ശ്രീറാം തുടങ്ങിയവര്‍ക്കൊപ്പം ഗായകരും താരങ്ങളുമെല്ലാം പരിപാടിയിൽ എത്തിയിരുന്നു.

Related Articles

Back to top button