KeralaLatest

ക്രിസ്മസ് പാപ്പയ്ക്ക് നേരിട്ട് കത്തെഴുതി പൃഥ്വിരാജിന്റെ മകള്‍

“Manju”

അലംകൃത ക്രിസ്മസ് അപ്പൂപ്പന് എഴുതിയ കത്ത് പങ്കുവെച്ച് സുപ്രിയ. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് സുപ്രിയ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അലംകൃത കുറുമ്പ് കാട്ടിയതുകൊണ്ട് ഇത്തവണ ക്രിസ്മസ് അപ്പൂപ്പന്‍ അവളെ കാണാന്‍ വരില്ല, സമ്മാനവും കൊണ്ടുവരില്ലെന്ന് സുപ്രിയ പറഞ്ഞു. അതിന് പിന്നാലെയാണ് ആലി ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതിയത്.

‘ഇത്തവണ എന്തായാലും എനിക്ക് സമ്മാനങ്ങള്‍ സാന്റാ കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കുറുമ്പ് കാട്ടിയെങ്കിലും എനിക്ക് സാന്റയെ ഒത്തിരി ഇഷ്ടമാണ്’ – എന്നാണ് അലങ്കൃത എഴുതിയത്.

ഇന്‍സ്റ്റഗ്രാമില്‍ സജ്ജീവമായ സുപ്രിയ ഇതിന് മുമ്പും അലംകൃതയുടെ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രചരിക്കുന്നുവെന്ന് പൃഥ്വിരാജും, സുപ്രിയയും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ‘ഇത് ഞങ്ങളുടെ മകളുടെ പ്രൊഫൈലല്ല. 6 വയസ്സുള്ള അലംകൃതയ്ക്ക് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ആവശ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അവള്‍ വലുതാകുമ്പോള്‍ അവള്‍ തന്നെ അതിനെ പറ്റി തീരുമാനിക്കും. ഇത് വ്യാജ പ്രൊഫൈലാണ്.’ എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം ‘കുരുതി’ സുപ്രിയയാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.

Related Articles

Back to top button