EntertainmentLatest

പോരാട്ടം പാമ്പും കോഴിയും – വീഡിയോ

“Manju”

പാമ്പും  കീരിയും തമ്മില്‍ പോരാടുന്നത് വിചിത്രമായ കാര്യമല്ല. എന്നാല്‍ പാമ്പും കോഴിയും തമ്മില്‍ പോരാടുന്നത് കേട്ടാലോ, അമ്പരപ്പെട്ടുപോകുക തന്നെ ചെയ്യും. ഇപ്പോള്‍ കാണുന്നത് അത്തരമൊരു വീഡിയോയാണ്. കോഴിഫാമില്‍ മുട്ട മോഷ്ടിക്കാനെത്തിയ കറുത്ത പാമ്പിനെ ധൈര്യപൂര്‍വം നേരിടുന്ന പിടക്കോഴിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുന്നത്.
ഫാമുടമയായ യുവതി കോഴിക്കൂട്ടില്‍ കയറിയിരുന്ന പാമ്പിനെ നീണ്ട കമ്പ് ഉപയോഗിച്ച്‌ തട്ടി താഴേക്കിട്ടു. പിന്നാലെയെത്തിയ കോഴി പാമ്പിനെ ആക്രമിക്കുകയായിരുന്നു. പാമ്പിനെ ആക്രമിച്ച കോഴി അതിന്റെ ശരീരത്തില്‍ പലതവണ കൊത്തുന്നതും ദൃശ്യത്തില്‍ കാണാം. വൈറല്‍ഹോഗ് ആണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
പാമ്പ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോകുന്നത് വരെ കോഴി അതിനെ പിന്തുടര്‍ന്നു. ഫാം ഉടമയുടെ വളര്‍ത്തു നായയും സംഭവം നടക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്നു. നായ പാമ്പിനു സമീപത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ യുവതി അതിനെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

 

Related Articles

Back to top button