KeralaLatest

പ്ലസ് വൺ പ്രവേശനം: കാർഡിഡേറ്റ് ലോഗിൻ വെള്ളിയാഴ്ച വൈകിട്ട് അവസാനിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാത്തവര്‍ ഈ സമയത്തിനകം പൂര്‍ത്തിയാക്കണം. പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമായും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം.

അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണ് സാധിക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് ശനിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിക്കും.

Related Articles

Back to top button