IndiaInternationalKeralaLatest
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ കുട്ടികളെ അനുമോദിച്ചു
പോത്തൻകോട് : ലക്ഷ്മി വിലാസം ഹൈസ്ക്കൂളിലെ 1992 ബാച്ച് കൂട്ടായ്മയായ ലക്ഷ്മിവിലാസം-92 ചാരിറ്റബിൾ ട്രസ്റ്റ്, എസ് എസ് എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ പ്രശംസാപത്രവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
നിയമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ. കെ.എസ്. ശ്രീകേശിനേയും കരിയർ ഗൈഡൻസ് ബാറോ ഡയറക്ടർ ശ്രീ. ബി. തുളസിയേയും ആദരിക്കുകയുണ്ടായി.
ശാന്തിഗിരി ആഡിറ്റോറിയത്തിൽ വച്ച് വാവറ അമ്പലം അജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി സഹീറത്ത് ബീവി സ്വാഗതം പറഞ്ഞു. ശ്രീ. ശ്രീകേശ് ഉദ്ഘാടനം ചെയ്തു. ശ്രീ തുളസി ആശംസാപ്രസംഗവും സമ്മാനവിതരണവും നടത്തി. ശ്രീ. ഷൈജു കൃതജ്ഞത നിർവ്വഹിച്ചു.