IndiaLatest

രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കുന്നതില്‍ ഫലപ്രദമായ നടപടിയെന്ന് കേന്ദ്രമന്ത്രി

“Manju”

ദുബായ്: ആഗോളതലത്തിലെ പ്രതിസന്ധികളുടെ പേരില്‍ രാജ്യത്തെ ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. യുക്രെയ്‌നിലെ രാഷ്‌ട്രീയ സാഹചര്യവും റഷ്യയുടെ നടപടികളും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

ഇന്ധനവിതരണ രംഗത്തുണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകളെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ബോധവാന്മാരാണെന്നും വില ക്രമാതീതമായി ഉയരാതിരിക്കാന്‍ സത്വര നടപടികളെടുത്തിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. യുക്രെയ്‌നിലെ സംഭവത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധന ലഭ്യത കുറഞ്ഞത് ലോകത്തെ നിരവധി രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ അത് ബാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വില വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ആഗോള തലത്തിലെ പ്രതിസന്ധികളുണ്ടാക്കുന്ന ചലനം നിയന്ത്രിക്കാന്‍ നമുക്കാവില്ല. എന്നാല്‍ ഇന്ത്യയ്ക്കകത്തെ വില ഉയരാതിരിക്കാന്‍ ഏറ്റവും ഫലപ്രദമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പറഞ്ഞു.

Related Articles

Back to top button