ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ് -അനീസ ദമ്പതികളുടെ മകന് അഹ്യാനാണ് മരിച്ചത്.
ഖലാസി തൊഴിലാളിയായ സഫീദിന് പ്രഭാത ഭക്ഷണം നല്കുമ്പോള് കുഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
അല്പനേരത്തിന് ശേഷം പുറത്തിറങ്ങിയ അനീസ കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഞ്ഞ് കിണറ്റില്‍ വീണതായി കണ്ടെത്തി.കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.