IndiaKeralaLatest

ജമ്മു കാശ്മീരില്‍ ഒരു ജവാനു കൂടി വീരമൃത്യു

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ ഒളിയാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. കഴിഞ്ഞ നാലു ദിവസത്തിനിടെയുള്ള രണ്ടാമത്തെ വീരമൃത്യുവാണിത്. ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറാണ് കാശ്‌മീര്‍ താഴ്‌വരയിലെ ഗുരെസ് സെക്ടറില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാലു വീടുകളും ഒരു സ്കൂള്‍ കെട്ടിടവും മദ്രസയും ആക്രമണത്തില്‍ തകര്‍ന്നു. ആഗസ്റ്റ് 30ന് അമൃത്സറില്‍ നിന്നുള്ള ജെ.സി.ഒയായ രജ്‌വീന്ദര്‍ സിംഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button