KeralaLatestThiruvananthapuram

മഴ കനക്കുന്നു; ഏഴ് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ കനക്കുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അറബിക്കടലിന്റെ തെക്കുകിഴക്കായി വ്യാഴാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് മഴ ശക്തമാകാന്‍ കാരണം. ശനിയാഴ്ച ഇത് വടക്കോട്ട് സഞ്ചരിച്ച് തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിക്കും സാധ്യതയുണ്ട്. കിഴക്കുനിന്നുള്ള കാറ്റ് ശക്തമാകും. മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴയാണ് ലഭിച്ചത്.

142 അടിയാണ് അണക്കെട്ടിന്റെ നിലവിലെ സംഭരണശേഷി. എന്നാല്‍ തമിഴ്‌നാട് സെക്കന്‍ഡില്‍ 1,133 ഘനയടി ജലം ഒഴുക്കി കൊണ്ടു പോകുന്നുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും ഡാം സുരക്ഷാ അതോറിറ്റി അറിയിച്ചു.

Related Articles

Back to top button