IndiaLatest

പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്

“Manju”

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ രാജ്യമെങ്ങും പ്രതിഷേധം പുകയുമ്പോള്‍, നിര്‍ണായകമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി വെളിപ്പെടുത്തുന്നത്.

‘ഞാന്‍ മനസ്സിലാക്കിയിടത്തോളം, പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് സന്തോഷം മാത്രമേ ഉണ്ടാകൂ. സത്യം എന്തെന്നാല്‍, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അതിനു താല്‍പര്യമില്ല എന്നതാണ്. അമ്പരപ്പിക്കുന്ന വരുമാനമാണ് പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കുന്നത്. കടം വരുമ്പോള്‍ അവര്‍ എപ്പോഴും മറ്റുള്ളവരെ കുറ്റം പറയും.’ ഹര്‍ദീപ് സിംഗ് വ്യക്തമാക്കി.

ഇക്കാര്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് പഞ്ചാബ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന വില വര്‍ദ്ധനവിന് നാമമാത്രമായ ഉത്തരവാദിത്വം മാത്രമേ കേന്ദ്രസര്‍ക്കാരിനുള്ളൂ എന്നും, തങ്ങളുടെ ലാഭം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button