InternationalLatest

സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ച്‌ റഷ്യ

“Manju”

മോസ്കോ: സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ച്‌ റഷ്യ.ബാരന്റ് കടലില്‍ വച്ച്‌ സെവരോഡ്വിന്‍സ്ക് എന്ന അന്തര്‍വാഹിനിയില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് വിക്ഷേപണം നടത്തിയത്. ആദ്യമായാണ് അന്തര്‍വാഹിനിയില്‍ നിന്ന് റഷ്യ ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിക്കുന്നത്.

മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തിയെന്നും വിക്ഷേപണം വിജയമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ പുതിയ പദ്ധതിയായ ഇന്‍വിസിബിളിന്റെ ഭാഗമായാണ് മിസൈല്‍ വിക്ഷേപിച്ചത്. ആയുധശേഖരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Related Articles

Back to top button