KeralaLatestThiruvananthapuram

ആറ്റിങ്ങലില്‍ നിന്ന് 500 കിലോ കഞ്ചാവ്​ പിടികൂടി

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവ്​ പിടികൂടി. മൈസൂരുവില്‍ നിന്ന്​ കണ്ടെയ്​നര്‍ ലോറിയില്‍ ഒളിപ്പിച്ച്‌​ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് എക്​സൈസ്​ സ്​പെഷ്യല്‍ സ്​ക്വാഡ്​ ​ പിടികൂടിയത്​. ലോറിക്കുള്ളില്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലായിരുന്നു കഞ്ചാവ്​ ഒളിപ്പിച്ചത്​. എക്​സൈസ്​ വകുപ്പിന്​ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ്​ ഏകദേശം 20 കോടി രൂപ വില വരുന്ന കഞ്ചാവ്​​ പിടിച്ചെടുത്തത്​. സംസ്ഥാനത്ത്​ ഇതുവരെ പിടികൂടിയതില്‍ വെച്ച്‌​ ഏറ്റവും വലിയ കഞ്ചാവ്​ വേട്ടയാണിതെന്ന്​ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലേക്ക്​ വന്‍തോതില്‍ കഞ്ചാവ്​ കടത്തുന്ന മൈസൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘമാണ്​ ഇതിനു പിന്നി​ലെന്ന്​ എക്​സൈസ്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഉത്തര്‍പ്രദേശ്​, ആന്ധ്ര പ്രദേശ്​ സ്വദേശികളായ രണ്ടുപേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ചിറയിന്‍കീഴ് സ്വദേശിക്ക്​ വേണ്ടിയാണ്​ കഞ്ചാവ്​ എത്തിച്ചതെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ്​ ലഭിക്കുന്ന വിവരം.

Related Articles

Back to top button