KasaragodKeralaLatest

പെരിയ ഇരട്ടക്കൊലപാതകം നടന്ന വാര്‍ഡ്​ പിടിച്ചെടുത്ത്​ കോണ്‍ഗ്രസ്

“Manju”

സിന്ധുമോൾ. ആർ

കാ​സ​ര്‍​കോ​ട്​: ഇ​ര​ട്ട​ക്കൊ​ല​യു​ടെ നേ​ര​റി​യാ​ന്‍ സി.​ബി.​ഐ എ​ത്തും​മു​മ്പേ ജ​ന​ഹി​തം പ​രി​ശോ​ധി​ക്കപ്പെട്ട പു​ല്ലൂ​ര്‍ പെ​രി​യയിലെ ഫലം സംസ്​ഥാനം ഉറ്റുനോക്കുന്നതായിരുന്നു. ശരത്​ ലാലി​ന്റെയും കൃപേഷി​ന്റെയും രക്​തം വീണ മണ്ണ്​ യു.ഡി.എഫ് തിരിച്ചുപിടിക്കുമോ അതോ ഇടതുപക്ഷം നിലനിര്‍ത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്​. ​ഇരുവരും കൊല്ലപ്പെട്ട പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട്​ വാര്‍ഡില്‍ ​കോണ്‍ഗ്രസി​​ന്റെ ആര്‍. രതീഷ്​ 355 ​വോട്ടിന്​ വിജയിച്ചു.

കഴിഞ്ഞ തവണ കോണ്‍ഗ്രസ്​ ശക്​തി കേന്ദ്രമായ ക​​ല്യോ​ട്ട്​ വാ​ര്‍​ഡ്​ സ്വതന്ത്ര സ്​ഥാനാര്‍ഥിയിലൂടെ എല്‍.ഡി.എഫ്​ പിടിച്ചെടുക്കുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ്​ അ​തേ വാ​ര്‍​ഡി​ല്‍ രണ്ട്​ ചെ​റു​പ്പ​ക്കാ​ര്‍ വെ​ട്ടേ​റ്റുവീ​ണ​ത്. അ​തി​ല്‍ കേ​ര​ള​മാ​കെ ഞെ​ട്ടി. ശ​ര​ത്​​ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട വാ​ര്‍​ഡി​ല്‍​ കൃ​പേ​ഷ്​ -ശ​ര​ത്​​ലാ​ല്‍ ര​ക്​​ത​സാ​ക്ഷി സ്​​മാ​ര​കം ഉയര്‍ന്ന്​ വന്നിരുന്നു.

ഇ​ത്ത​വ​ണ വാ​ര്‍​ഡ്​ മാ​ത്ര​മ​ല്ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്​ ത​ന്നെ​യും തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലായിരുന്നു പൂ​ല്ലൂ​ര്‍ പെ​രി​യ​യി​ല്‍ യു.​ഡി.​എ​ഫ്​ പോരിനിറങ്ങിയത്​. അ​തി​െന്‍റ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ ഗ്രൂ​പ്​ ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക്​ വി​ട​ന​ല്‍​കി പാര്‍ട്ടി ഒരുമിച്ച്‌​ പോരാടി. എ ​​ഗ്രൂ​പ്പി​ന്​ മേ​ധാ​വി​ത്വ​മു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ ​ഈ ​ല​ക്ഷ്യം സാ​ക്ഷാ​ത്​​ക​രി​ക്കാ​ന്‍ ഐ ​ഗ്രൂ​പ് മ​ത്സ​ര​ത്തി​ന്​ നിന്നില്ല.

കോ​ണ്‍​ഗ്ര​സും സി.​പി.​എ​മ്മും തു​ല്യ​ശ​ക്​​തി​ക​ളാ​ണ്​ പു​ല്ലൂ​ര്‍ പെ​രി​യ​യി​ല്‍. ഏ​റെ​ക്കാ​ലം സി.​പി.​എം ഭ​രി​ച്ച ശേഷം 2010ല്‍ ​പ​ഞ്ചാ​യ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ തി​രി​ച്ചു​പി​ടി​ച്ചിരുന്നു. എ​ന്നാ​ല്‍, 2015ല്‍ ​കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ സ്​​ഥാ​നാ​ര്‍​ഥി ത​ര്‍​ക്കം കാ​ര​ണം പ​ല വാ​ര്‍​ഡു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സി​െന്‍റ ഹൃ​ദ​യ​ഭാ​ഗ​മാ​യ ക​ല്യോ​ട്ട്​ അ​ഞ്ചാം​വാ​ര്‍​ഡി​ല്‍ സി.​പി.​എം നി​ര്‍​ത്തി​യ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി ജ​യി​ക്കുകയായിരുന്നു.

Related Articles

Back to top button